തിരുവനന്തപുരം:ജില്ലയുടെ വികസനത്തിന് ബഡ്ജറ്റിൽ തുക അനുവദിക്കാത്തതിലും പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന ജനകീയ പ്രതിഷേധജ്വാല ജില്ലാ പദയാത്ര ഇന്ന് നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ പര്യടനം നടത്തും.രാവിലെ 10ന് പോത്തൻകോട് പാലോട് രവി പദയാത്ര ഉദ്ഘാടനം ചെയ്യും. കന്യാകുളങ്ങര വഴി ഉച്ചയ്ക്ക് വെമ്പായത്ത് എത്തുന്ന ജാഥ വൈകിട്ട് 3ന് കരകുളം കെൽട്രോൺ ജംഗ്ഷനിൽ നിന്നാരംഭിച്ച് അഴിക്കോട്,വാളിക്കോട് വഴി നെടുമങ്ങാട് സമാപിക്കും.നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യും.അടൂർപ്രകാശ് എം.പി,പാലോട് രവി,കരകുളം കൃഷ്ണപിളള എന്നിവർ പ്രസംഗിക്കും.