നെടുമങ്ങാട് : തട്ടുകടയിൽ പാചകത്തിനുള്ള പാത്രങ്ങൾ കടത്തിക്കൊണ്ടു പോയ കേസിൽ രണ്ടുപേർ പിിയിൽ. ചെല്ലാംകോട് പൂവത്തൂർ പട്ടാളംമുക്കിനു സമീപം മക്കാമഹൽ വീട്ടിൽ എം.ഷാജഹാൻ (48),അരശുപറമ്പ് നിഷാ മൻസിലിൽ നിന്ന് വാളിക്കോട് കൊപ്പത്ത് വാടകയ്ക്ക് താമസിക്കുന്ന കെ.ദിലീപ് (46) എന്നിവരാണ് പിടിയിലായത്.നെടുമങ്ങാട് സ്വദേശി അജിത്തിന്റെ ഉടമസ്ഥതയിൽ തത്തംകോട് നടത്തുന്ന തട്ടുകടയിൽ നിന്നാണ് പാചകത്തിനുള്ള വിലപിടിപ്പുള്ള പാത്രങ്ങൾ മോഷ്ടിച്ചത്.കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് 2.30ഓടെ ഷാജഹാന്റെ ഉടമസ്ഥതയിലുള്ള മാരുതി വാനിൽ തട്ടുകടയിലെത്തി വാതിൽ തുറന്ന് പാത്രങ്ങൾ കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയുമാണ് പ്രതികളെ പിടികൂടിയത്.നെടുമങ്ങാട് സി.ഐ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽഗോപി,കെ.വേണു,പൊലീസുകാരായ രാജേഷ്, ബിജു,മോനിരാജ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.