നെയ്യാറ്റിൻകര: സാമൂഹ്യ സേവന രംഗത്തെ സമഗ്ര പ്രവർത്തനത്തിനുള്ള 2020ലെ മദർ തെരേസ പുരസ്കാരത്തിന് നെയ്യാറ്റിൻകര പിരായുംമൂട് സ്വദേശി എൻ.കെ. രഞ്ജിത്ത് അർഹനായി. സംസ്ഥാന മദ്യവർജന സമിതിയാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. നെയ്യാറ്റിൻകര കരിനട ആശ്രയ കേന്ദ്രീകരിച്ച് നടത്തിയ സന്നദ്ധ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. നെയ്യാറ്റിൻകര കരിനട രശ്മി ഭവനിൽ എ. കൃഷ്ണൻകുട്ടിയുടെയും ബി. നളിനിയുടെയും മകനാണ് രഞ്ജിത്ത്. വിവേകാനന്ദ സ്കൂളിലെ അദ്ധ്യാപിക എം.ആർ. വന്ദനയാണ് ഭാര്യ. മകൾ ആർ.വി. ഭവ്യ (പത്താം ക്ലാസ്) രഞ്ജിത്ത് കെ.എസ്.ആർ.ടി.സി കണ്ടക്ടർ ആയി നെയ്യാറ്റിൻകര ഡിപ്പോയിൽ സേവനമനുഷ്ഠിച്ചുവരുന്നു. പുരസ്കാരം ജസ്റ്റീസ് ശ്രീദേവി ചരമ വാർഷിക ദിനമായ മാർച്ച് അഞ്ചിന് വൈകിട്ട് അഞ്ചിന് മുൻ എം.പി. പന്ന്യൻ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ വച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മാനിക്കും.