ശ്രീകാര്യം: ഇളംകുളം ശ്രീമഹാദേവക്ഷേത്രത്തിന്റെ മഹോത്സവത്തിന് ക്ഷേത്രതന്ത്രി കൊല്ലൂർ അത്തിയറ ഇല്ലത്തിൽ കൃഷ്ണപ്രശാന്ത് നീലകണ്ഠരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാവിലെ 8ന് നാരായണീയം പാരായണം, 11.30ന് പ്രസാദ ഊട്ട്, വൈകിട്ട് 6.30ന് സംഗീത കച്ചേരി രാത്രി 7.30ന് ഡാൻസ്. നാളെ രാവിലെ 8ന് രാമായണ പാരായണം, 9ന് ഭഗവത്ഗീത പാരായണം, വൈകിട്ട് 5ന് സംഗീതസദസ്. 2ന് രാവിലെ 6ന് ഉത്സവബലി, ഉച്ചയ്ക്ക് ഉത്സവബലിസദ്യ. വൈകിട്ട് 4ന് ശിവാനന്ദ ലഹരി, 5ന് സംസ്‌കൃത കലാപരിപാടി. 6.30ന് കഥകളി, 3ന് രാവിലെ 8ന് ഭഗവത് ഗീത പാരായണവും പ്രഭാഷണവും, വൈകിട്ട് ദേവീ മാഹാത്മ്യം പാരായണവും പ്രഭാഷണവും, 7ന് വിൽകലാമേള. 4ന് രാവിലെ 8ന് ഭാഗവത സ്‌തുതികൾ, വൈകിട്ട് 5ന് ഭജനാമൃതം, 6ന് സ്‌പെഷ്യൽ നാദസ്വരം, 7ന് ഭക്തിഗാനമേള, 9ന് പള്ളിവേട്ട, തുടർന്ന് താലപ്പൊലിവ് ഘോഷയാത്ര. 5ന് രാവിലെ 8ന് ഭാഗവത് ഗീത പാരായണവും പ്രഭാഷണവും - നാരായണീയരത്നം ആചാര്യ വിജയലക്ഷ്മിയും സംഘവും. 10.30ന് ആറാട്ട് എന്നിവ നടക്കും.