നെടുമങ്ങാട് :ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.നെയ്യാറ്റിൻകര സനൽ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ നെടുമങ്ങാട് താലൂക്ക് പര്യടനം അരുവിക്കരയിൽ അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്തു.ഇന്ന് രാവിലെ ജാഥ പോത്തൻകോട് നിന്നാരംഭിച്ച് ഉച്ചയ്ക്ക് വെമ്പായത്ത് സമാപിക്കും.കെ.പി.സി.സി ജനറൽ സെകട്ടറി പാലോട് രവി ഉദ്ഘാടനം ചെയ്യും.വൈകിട്ട് കരകുളം കെൽട്രോൺ ജംഗ്ഷൻ നിന്നും ആരംഭിക്കുന്ന പദയാത്ര മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും.6ന് നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ സമാപിക്കുന്ന ജാഥയിൽ പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയൻ അറിയിച്ചു.