photo

നെടുമങ്ങാട് :ആനാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ കാർഷിക പ്രദർശന-വിപണന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ,മുൻ പ്രസിഡന്റ് എ.ജി തങ്കപ്പൻ നായർ,സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ടി.വിജുശങ്കർ,ബാങ്ക് ഭരണസിമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.കെ.മോഹനചന്ദ്രൻ സ്വാഗതവും എസ്.ലൈലാ ബീവി നന്ദിയും പറഞ്ഞു.പി.ആർ.ഡി, ഫാം ഇൻഫർമേഷൻ ബ്യൂറോ ,ജില്ലാ കൃഷിത്തോട്ടം ,ജില്ലാ ബനാന ഡവലപ്മെന്റ് ഓഫീസ് ,ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ,ഓയിൽപാം ഓഫ് ഇന്ത്യ ,വനശ്രീ ,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ പ്രദർശനങ്ങളും വില്പന കേന്ദ്രങ്ങളും മേളയിലുണ്ട്. 2ന് വൈകിട്ട് നാലിന് കർഷക സമ്മേളനം ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ആർ.ജയദേവൻ അദ്ധ്യക്ഷത വഹിച്ചു.3ന് വൈകിട്ട് 4ന് സഹകരണ സെമിനാർ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. ആനാട് ബാങ്ക് അങ്കണത്തിലാണ് കാർഷിക മേള സംഘടിപ്പിച്ചിരിക്കുന്നത്.