പാറശാല: കോടങ്കര പാലത്തടിവിളാകം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി കെട്ട് മഹോത്സവം മാർച്ച് 2,3 തീയതികളിൽ നടക്കും. മാർച്ച് 2ന് രാവിലെ 5ന് ഗണപതി ഹോമം, ഉച്ചയ‌്ക്ക് 12ന് നാഗരൂട്ട് പൂജ, തുടർന്ന് 1ന് അന്നദാനം. 3ന് രാവിലെ രാവിലെ 4ന് കാവടി ആറ്റിൽ എഴുന്നെള്ളത്ത്. കുന്നിൻപുറം, പൂഴിക്കുന്ന്, മാച്ചിയോട് കീഴമ്മാകം വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. രാവിലെ 8ന് പൊങ്കാല, ഉച്ചയ‌്ക്ക് 1ന് തേൻ നിറക്കൽ പൂജ, ദീപാരാധന, തുടർന്ന് അന്നദാനം. വൈകിട്ട് 6ന് കാവടിയുമായി തിരിച്ചെന്തൂർ ക്ഷേത്രത്തിലേക്ക് യാത്ര.