തിരുവനന്തപുരം: കാട്ടാക്കട കുരുതംകോട് ദേവീക്ഷേത്രത്തിലെ കുംഭഭരണി പൊങ്കാല ഇന്ന് നടക്കും. രാവിലെ 5.30ന് ഗണപതിഹോമം, 9.10ന് പൊങ്കാല, 11.10ന് പൊങ്കാല നിവേദ്യം, 11.30ന് സമൂഹസദ്യ. വൈകിട്ട് 3.30ന് ഓട്ടച്ചമയ ഘോഷയാത്ര നാഞ്ചല്ലൂർ ഭഗവതിക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. തുടർന്ന് രാത്രി 7ന് കുത്തിയോട്ടം, 11.30ന് ഗുരുസി, ആറാട്ട് എന്നിവയുണ്ടാകും.