മലയിൻകീഴ്: കേരളസ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മലയിൻകീഴ് ബ്ലോക്ക് വാർഷിക സമ്മേളനം യൂണിയൻ ജനറൽ സെക്രട്ടറി ആർ. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രാജമ്മ അയ്യപ്പന്റെ അദ്ധ്യക്ഷതയിൽ പുന്നമൂട് വിനായക ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ബി. അയ്യൻപെരുമാൾ പിള്ള, വി.ശ്രീകുമാരൻനായർ, ഡി.പ്രസന്നകുമാർ, ജി.അജയൻ എന്നിവർ സംസാരിച്ചു. വിളവൂർക്കൽ പഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുത്ത യൂണിയൻ യൂണിറ്റ് വൈസ് പ്രസിഡന്റ് എ.രവിയെ സമ്മേളനത്തിൽ ആദരിച്ചു.ഭാരവാഹികളായി രാജമ്മഅയ്യപ്പൻ(പ്രസിഡന്റ്), ബി.ശ്യാമളഭായി, പി.ശേഖരൻനായർ, എം.പി. ശ്രീധരൻ(വൈസ് പ്രസിഡന്റുമാർ), വി.ശശിധരൻനായർ (സെക്രട്ടറി), എം.വിജയകുമാർ, എസ്.സതീഷ് കുമാർ, ആർ.സുധ(ജോയിന്റ് സെക്രട്ടറിമാർ), ഡി.ശ്രീധരൻ(ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.