karode

പാറശാല:കാരോട് ഗ്രാമ പഞ്ചായത്തിലെ പോസ്റ്റോഫീസ് സേവനങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തിയതിന് കാരോട്,ചെങ്കവിള വാർഡുകൾക്ക് തപാൽ വകുപ്പിന്റെ ഫൈവ് സ്റ്റാർ പദവി നൽകി.കുളത്തൂർ ഗ്രാമപഞ്ചായത്തിലെ അരുവല്ലുർ,വെങ്കടമ്പ് വാർഡുകളെ സുകന്യ/ബീമ ഗ്രാമമായും പ്രഖ്യാപിച്ചു.പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ചടങ്ങിൽ കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ,കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബെൽസി ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു .