തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരം കണ്ണാശുപത്രിയിൽ ചികിത്സതേടിയെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45നാണ് രോഗികളെ അമ്പരപ്പിച്ചുകൊണ്ട് ഗവർണർ ആശുപത്രിയിലെത്തിയത്. പൊലീസ് വാഹനങ്ങളുടെ നീണ്ടനിര കണ്ടപ്പോൾ കാര്യം എന്താണെന്ന് മനസിലാകാതെ പലരും അമ്പരന്നു. പെട്ടെന്ന് ഔദ്യോഗിക വാഹനത്തിൽ നിന്നു

നിറചിരിയോടെ പുറത്തേക്കിറങ്ങിയ ഗവർണറെ ഡോക്ടർമാർ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ആശുപത്രി മേധാവി ഡോ. സഹസ്രനാമമാണ് ഗവ‌ർണറെ പരിശോധിച്ചത്. നേരത്തെ ഡോക്ടർ രാജ്ഭവനിലെത്തി ഗവർണറെ പരിശോധിച്ചിരുന്നു. കണ്ണുവരളുന്നത് സംബന്ധിച്ച ചെറിയ ബുദ്ധിമുട്ടാണ് ഗവർണർക്കുള്ളതെന്ന് ഡോക്ടർമാർ പറയുന്നു.

പരിശോധനകൾ പൂർത്തിയാക്കി 1.15 ഓടെ ഗവർണർ ഡോക്ടറുടെ മുറിയിൽ നിന്നു പുറത്തിറങ്ങി. ആശുപത്രി വരാന്തയിലുണ്ടായിരുന്നവരെ കൈകൂപ്പി വണങ്ങിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.