മലയിൻകീഴ് :വിളപ്പിൽ പഞ്ചായത്തിലെ കൃഷിഭവന് കീഴിൽ കാർഷിക മേഖലയിൽ സാങ്കേതിക വൈദഗ്ദ്യമുള്ള തൊഴിലാളികളെ ഉൾപ്പെടുത്തി കാർഷിക കർമ്മസേന രൂപവൽക്കരിയ്ക്കുന്നു.കാർഷിക യന്ത്രോപകരണങ്ങളിൽ മുൻപരിചയമുള്ളവർക്കും പൊതുജന സേവന സന്നദ്ധതയുള്ളവർക്കും അപേക്ഷിയ്ക്കാവുന്നതാണ് പ്രായപരിധി 18-55 വയസ്.നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ മാർച്ച് 5നകം കൃഷിഭവനിൽ ലഭിയ്ക്കണം.കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക. ഫോൺ-0471-2286022.