നിലമാമൂട് :കോട്ടയ്ക്കൽ ശ്രീഭദ്രകാളി ദേവിക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം ഇന്ന് ആരംഭിക്കും.മാർച്ച് 8ന് സമാപിക്കും.
ഇന്ന് വൈകിട്ട് 4ന് കൊടിമരഘോഷയാത്ര,രാത്രി താൽക്കാലിക ധ്വജപ്രതിഷ്ഠ,10ന് എഴുന്നള്ളത്ത്,പാടികുടിയിരുത്ത്, കുത്തിയോട്ട നൊയ്‌മ്പുനിറുത്തൽ,നാളെ രാവിലെ ദേവീഭാഗവത പാരായം,2ന് രാവിലെ കുത്തിയോട്ട നമസ്കാരം,5ന് ഉൗരുചുറ്റ്,രാത്രി ഭജന. 3ന് രാവിലെ ഉൗരുചുറ്റ്,കുത്തിയോട്ടം,4ന് വൈകിട്ട് സഹസ്രദീപം,താലിവയ്പ്,5ന് രാവിലെ ഉൗരുചുറ്റ്,6ന് ഉച്ചയ്ക്ക് കൊന്നുതോറ്റം, വൈകിട്ട് ഭജന,7ന് രാവിലെ വിശേഷാൽ ആയില്യപൂജ,വൈകിട്ട് സാംസ്കാരിക ഘോഷയാത്ര,എഴുന്നള്ളത്ത്,8ന് രാവിലെ 9ന് കാളിയൂട്ട് പൊങ്കാല,വൈകിട്ട് 3ന് കുത്തിയോട്ടം,താലപ്പൊലി,വൈകിട്ട് കുത്തിയോട്ട ഘോഷയാത്ര,7ന് ഉരുൾ നേർച്ച,ഗാനമേള. രാത്രി സജിത് നഗർ ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്.