anil

വെഞ്ഞാറമൂട്: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. വെമ്പായം വാഴവിള പൊയ്കയിൽ സന്ധ്യാ ഭവനിൽ അനിൽ കുമാർ (49 ) ആണ് മരിച്ചത്. എം.സി റോഡിൽ പിരപ്പൻകോട് ജംഗ്ഷനിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് അനിൽ കുമാർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാർ ഇടിച്ച് പരിക്കേറ്റത്.തുടർന്ന് അതുവഴി വന്ന മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തിൽ നാട്ടുകാരും പൊലിസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചങ്കിലും കഴിഞ്ഞ ദിവസം മരണം സംഭവിച്ചു.വിദേശത്ത് ജോലിയുണ്ടായിരുന്ന അനിൽകുമാർ അപകടത്തിന് രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്.ഭാര്യ: സന്ധ്യ.