തിരുവനന്തപുരം: അർദ്ധ രാത്രിയോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങി. ശാസ്‌തമംഗലം, വെള്ളയമ്പലം, പേരൂർക്കട, വഴുതക്കാട് തുടങ്ങിയ ഭാഗങ്ങളിലാണ് വിതരണം മുടങ്ങിയത്. കഴിഞ്ഞ ദിവസം അരുവിക്കര പ്ലാന്റിൽ വൈദ്യുതി തകരാറുണ്ടായതും ഐരാണിമുട്ടം ടാങ്കിൽ പരീക്ഷണാടിസ്ഥാനത്തിൽ പൂർണമായി വെള്ളം നിറക്കാൻ നടത്തിയ ക്രമീകരണങ്ങളുമാണ് ചിലയിടങ്ങളിൽ വെള്ളം മുടങ്ങാൻ ഇടയാക്കിയത്. ഇന്ന് രാവിലെയോടെ പൂർവ സ്ഥിതിയിലാകുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.