vakkum-commentum-

ഓരോ ദിവസവും നമുക്ക് ബോണസാണ്. ഓരോ ദിവസവും സന്തോഷിക്കണം. ഒരാളെ നെഞ്ചോടു ചേർത്തു പിടിക്കണമെന്നു തോന്നിയാൽ അന്നുതന്നെ കഴിവതും ചെയ്യണം.

ഇന്നസെന്റ്

നമുക്ക് മാത്രം തോന്നിയാൽ പോരല്ലോ. ആ 'ഒരാൾ" കൂടി സമ്മതിക്കണ്ടെ.

വിഭജനത്തിന്റെയും വർഗീയതയുടെയും രാഷ്ട്രീയമാണ് സംഘപരിവാറിന്റേത്.

- കാനം രാജേന്ദ്രൻ

ഒരു വിഭജനത്തിലൂടെയല്ലേ സി.പി.ഐയും പിറന്നത്.

കേരളത്തിൽ സമരം ചെയ്യുന്നവരെ എസ്.ഡി.പി.ഐ ആക്കാനാണ് ശ്രമം.

- കെമാൽ പാഷ

ജനാധിപത്യരാജ്യത്തിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മുഖ്യമന്ത്രിക്കുമുണ്ട്.

ബി.ജെ.പിയിൽ ഗ്രൂപ്പില്ല. പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിൽ ആശങ്കയുമില്ല.

- കെ. സുരേന്ദ്രൻ

ഇവിടെ ഗ്രൂപ്പില്ലാത്ത ഒരു പാർട്ടി ഇപ്പോൾ സി.പി.എമ്മേ ഉള്ളൂ സാർ.

മനുഷ്യന് വിലയില്ലാതായ കാലത്താണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത്.

എം.എം. ലോറൻസ്

സ്വന്തം കാര്യമാണോ പറഞ്ഞത്.

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഹിന്ദുക്കൾ വേട്ടയാടപ്പെടുന്നു. കൊല്ലത്തു നിന്ന് പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയിരിക്കുന്നു. കേരളം രാഷ്ട്രപതി ഭരണത്തിന്റെ കീഴിലാക്കേണ്ട അവശ്യകതയുണ്ട്.

ശോഭ കരന്ത്‌ലാജെ

എന്നിട്ട് വേണം ശോഭയ്ക്ക് ഇവിടെ അഡ്വൈസറായി വരാൻ.

നേട്ടങ്ങൾ കൈവരിക്കുന്നവരോട് നെഹ്‌റുവിന് എന്നും അസൂയയായിരുന്നു.

സുബ്രഹ്മണ്യസ്വാമി

അസൂയയ്ക്കും സ്വാമിക്കും മരുന്നില്ല.

2012-ലാണ് കേരളത്തിലെത്തുന്നത്. ഇപ്പോൾ എട്ടുകൊല്ലം കഴിഞ്ഞു. കൊച്ചി മെട്രോ ഒഴികെ ബാക്കിയൊന്നും ഉദ്ദേശിച്ച രീതിയിൽ നടന്നില്ല. അതിൽ സങ്കടമുണ്ട്.

ഇ. ശ്രീധരൻ

അതെങ്കിലും നടന്നുകിട്ടിയത് മുജ്ജന്മ

സുകൃതം.