ulghadanam-cheyyunnu

കല്ലമ്പലം:ചാങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവത്തോടനുബന്ധിച്ചുള്ള എല്ലാ ചടങ്ങുകളിലും പ്ലാസ്റ്റിക് ഒഴിവാക്കി ക്ഷേത്രം മാതൃകയായി.ക്ഷേത്ര പറമ്പുകളിലുള്ള എല്ലാ കച്ചവടക്കാർക്കും ഇതുസംബന്ധിച്ച കർശന നിർദ്ദേശം നൽകിയാണ്‌ പദ്ധതി നടപ്പാക്കുന്നത്.ക്ഷേത്ര ചടങ്ങുകളിൽ പ്ലാസ്റ്റിക് ഒഴിവാക്കി പകരം സൗജന്യ തുണി സഞ്ചി വിതരണം ചെയ്തു.കഴിഞ്ഞ ദിവസം നടന്ന സൗജന്യ തുണിസഞ്ചിയുടെ വിതരണം കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ് ദീപ ട്രസ്റ്റ് പ്രസിഡന്റ് രാമചന്ദ്രൻ പിള്ളയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സുരേഷ് കുമാർ,വാർഡ്‌ അംഗം പി.കൊച്ചനിയൻ, ഹരിതകേരളം മിഷൻ കോ ഓർഡിനേറ്റർ രമ്യ, ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രം വക പാടത്ത് വിളയിച്ച അറിയും പച്ചക്കറിയുമാണ് അന്നദാനത്തിന് വിതരണം ചെയ്തത്.സാംസ്കാരിക സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് രക്ഷാധികാരി ഡോ.പി.കെ.പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു.മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് സമ്മാനം നൽകി.