career-expo

തിരുവനന്തപുരം: അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മിഷൻ 'കരിയർ എക്‌സ്‌പോ 2020' എന്ന പേരിൽ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നു. 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കൾക്ക് നൂറിൽപരം കമ്പനികൾ പങ്കെടുക്കുന്ന ഈ തൊഴിൽമേളയിൽ സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. രണ്ട് വ്യത്യസ്ത വേദികളിലായി രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. യുവതീ യുവാക്കൾക്ക് http://www.ksycjobs.kerala.gov.inലൂടെ അപേക്ഷിക്കാം. തസ്തികകളിലേക്ക് സൗജന്യമായി അപേക്ഷിക്കുവാനും തൊഴിൽ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴിൽ നേടാനുമുള്ള സാഹചര്യമാണ് കരിയർ എക്‌സ്‌പോ ഒരുക്കുന്നതെന്ന് യുവജനകമ്മീഷൻ ചെയർപേഴ്‌സൺ ചിന്താജെറോം അറിയിച്ചു. മാർച്ച് ഒന്നിന് തിരുവനന്തപുരം ബാർട്ടൻ ഹിൽ എൻജിനിയറിംഗ് കോളേജിൽ വെച്ച് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് മേള നടക്കുന്നത്. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. ഫോൺ: 9207296278, 9446595424