തിരുവനന്തപുരം:നിയമസഭാ വളപ്പിൽ സ്പീക്കറുടെ ഔദ്യോഗിക വസതിയായ നീതിക്ക് മുന്നിലുള്ള നെൽകൃഷിയുടെ (കരനെൽ)കൊയ്ത്ത് ഇന്നലെ രാവിലെ 9.45ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.നിയമസഭാ സെക്രട്ടറി എസ്. വി.ഉണ്ണികൃഷ്ണൻ നായരും നിയമസഭാ ജീവനക്കാരും സന്നിഹിതരായിരുന്നു.ശ്രേയസ് ഇനത്തിലെ നെൽവിത്തുകളാണ് കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ തവണ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്ക് ഇവിടെ നിന്നാണ് നെൽക്കതിരുകൾ നൽകിയത്.