കുഴിത്തുറ: കൊല്ലങ്കോട് ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി തൂക്ക ഉത്സവത്തിന് 19ന് കൊടിയേറും. രാവിലെ 7ന് വട്ടവിള മൂല ക്ഷേത്രത്തിൽ നിന്ന് വെങ്കഞ്ഞി ക്ഷേത്രത്തിലേക്ക് കൊടി ഘോഷയാത്ര. 7.30ന് പുറത്തെഴുന്നള്ളത്ത്. വൈകിട്ട് വെങ്കഞ്ഞി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. രാത്രി 7ന് തൃക്കൊടിയേറ്റ്. ദേവസ്വം തന്ത്രി കൊട്ടാരക്കര നീലമന ഈശ്വരൻ പോറ്റി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. രാത്രി 8.30ന് ദേവസ്വം പ്രസിഡന്റ് വി. സദാശിവൻ നായരുടെ അദ്ധ്യക്ഷതയിൽ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. 20ന് രാത്രി 7ന് സോപാന സംഗീതം. 21ന് രാത്രി 10.30ന് ബാലെ-അമ്മ കൊല്ലങ്കോട്ടമ്മ. 22ന് രാത്രി 8.30ന് തൂക്ക നേർച്ചക്കാരുടെ നറുക്കെടുപ്പ്. രാത്രി 9ന് തൂക്കക്കാരുടെ നമസ്കാരം. 23ന് രാത്രി 9.30ന് ആത്മീയ പ്രഭാഷണ പരമ്പര ഉദ്ഘാടനം. 24ന് രാത്രി 7ന് സാംസ്കാരിക സമ്മേളനം. 26ന് രാത്രി 7.30ന് തൂക്കക്കാരുടെ ഉരുൾ നമസ്കാരം, 27ന് രാവിലെ 5.30ന് തൂക്കക്കാരുടെ സാഗര സ്‌നാനം, വൈകിട്ട് 6ന് വണ്ടിയോട്ടം, 28ന് പുലർച്ചെ 4.30ന് മുട്ടുകുത്തി നമസ്കാരം. 5ന് പച്ചപ്പന്തലിലേക്ക് എഴുന്നള്ളത്. രാവിലെ 6ന് നേർച്ച തൂക്കം തുടങ്ങും, തൂക്കങ്ങൾ സമാപിച്ച ശേഷം വില്ലിൻമൂട്ടിൽ കുരുതി തർപ്പണത്തോടെ ഉത്സവം അവസാനിക്കും.