b

കടയ്ക്കാവൂർ:ഡോ.മധുഗോപിനാഥിനും ഡോ.വക്കം സജീവിനും വക്കം പൗരാവലി ഇന്ന് ഇന്ന് വൈകിട്ട് 6ന് സ്നേഹാദരം നൽകും.ദൈവപ്പുര ക്ഷേത്രമൈതാനിയിൽ നടക്കുന്ന സമ്മേളനം അഡ്വ.ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് വക്കം പൗരാവലി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വേണുജി അദ്ധ്യക്ഷത വഹിക്കും.സൂര്യ കൃഷ്ണമൂർത്തി ഇരുവരേയും അനുമോദിക്കും.വി.ജോയി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.ശരത്ത്ചന്ദ്രപ്രസാദ്,ബി.ജെ.പി.ദക്ഷിണമേഖല ഉപാദ്യക്ഷൻ തോട്ടയ്ക്കാട് ശശി,ആം ആദ്മി പാർട്ടി മെൽവിൻ വിനോദ്,വാർഡ് മെമ്പർ പീതാംബരൻ എന്നിവരും പങ്കെടുക്കും.പൗരാവലി പ്രസിഡന്റ് സജി വക്കം സ്വാഗതവും ട്രഷറർ സുനിൽ കുമാർ നന്ദിയും പറയും.പൗരാവലി ട്രഷറർ സുനിൽ കുമാറും കൺവീനർ നിസാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.