gol-ku

വെഞ്ഞാറമൂട്:ശ്രീ ഗോകുലം നഴ്സിംഗ് കോളേജ് ഏഴാം ബാച്ച് നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങും കോളേജ് ഡേ ആഘോഷവും നടന്നു.പാലിയം ഗ്രൂപ്പ് ചെയർമാൻ പദ്മശ്രി ഡോ:എം ആർ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.ദശവത്സരാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള സ്മരണികയായ തിരനോട്ടം ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു.ഡയറക്ടർ ഡോ:മനോജൻ,നഴ്സിംഗ് കോളേജ് പ്രൻസിപ്പൽ ലഫ്.കേണൽ പ്രൊഫ.മീരാ.കെ.പിളള,ഡീൻഡോ:ചന്ദ്രമോഹൻ,ഡോ:ഭാസി,പ്രൊഫ: ബിന്ദു,പ്രൊഫ: മാലതി എന്നിവർ പങ്കെടുത്തു.