road

വിതുര: തൊളിക്കോട്- ഉഴമലയ്ക്കൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പനയ്ക്കോട്- കുളപ്പട റോഡ് നിർമ്മാണം നിലച്ചിട്ട് നാളുകളായി. അന്ന് മുതൽ തുടങ്ങിയതാണ് ഇവിടുത്തെ ജനങ്ങളുടെ ദുരിതം. പ്രദേശം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പൊടി കാരണം ശ്വാസംമുട്ടിയാണ് ഈവഴി യാത്രചെയ്യുന്നത്. 65 ശതമാനത്തോളം പണി പൂർത്തിയായ റോഡിൽ ഇനി പണികൾ നടക്കണമെങ്കിൽ സമീപത്തെ പുറംപോക്ക് ഭൂമി ഒഴിപ്പിച്ച് ടാറിംഗ് നടത്തണം. തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് മേഖലയിൽ പുറംപോക്ക് ഭൂമി ഒഴിപ്പിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന പ്രശ്നങ്ങളാണ് റോഡ് പണി ഇഴയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പനയ്ക്കോട്- കുളപ്പട റോഡ് വർഷങ്ങളായി തകർന്നുകിടക്കുന്നതുകാരണം ഇവിടെ നിരവധി അപകടങ്ങളും അപകട മരണങ്ങളും നടന്നിട്ടുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി തവണ കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് സർക്കാർ രണ്ട് ഘട്ടങ്ങളിലായി ഫണ്ട് അനുവദിച്ചത്. തുടക്കത്തിൽ പണി അതിവേഗം നടന്നു. പിന്നീടാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. പുറം പോക്ക് ഒഴിപ്പിച്ച് പണി അടിയന്തരമായി പൂർത്തീകരിച്ച് യാത്രാദുരിതം ഒഴിവാക്കാത്തതിനെതിരെ ശക്തമായ ജനരോഷം ഉയർന്നിരിക്കുകയാണ്. തുടക്കത്തിൽ പണി അതിവേഗം നടന്നു. പിന്നീടാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. പുറം പോക്ക് ഒഴിപ്പിച്ച് പണി അടിയന്തരമായി പൂർത്തീകരിച്ച് യാത്രാദുരിതം ഒഴിവാക്കാത്തതിനെതിരെ ശക്തമായ ജനരോഷം ഉയർന്നിരിക്കുകയാണ്.