കടയ്ക്കാവൂർ:മഹാകവി കുമാരനാശാന്റെ ജന്മദിനം മേയ് 6ന് ആഘോഷിക്കാൻ കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ തീരുമാനിച്ചു.സാഹിത്യ കലാ മത്സരം,ക്വിസ് മത്സരം,സംവാദ മത്സരം,വിദ്യാർത്ഥികൾക്കുള്ള യുവ കവി പുരസ്‌കാര വിതരണം തുടങ്ങിയവ സംഘടിപ്പിക്കും.സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന് വൈകിട്ട് 4ന് കായിക്കര ആശാൻ മെമ്മോറിയൽ ഓപ്പൺ ആഡിറ്റോറിയത്തിൽ നടക്കും.