തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് 9ന് കമലേശ്വരം ഗുരുഭവനിൽ നടത്തുന്ന അന്നദാനത്തിന്റെ സ്വാഗതസംഘം ഒാഫീസ് ഗുരുഭവനിൽ എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.എ.ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. ചാരിറ്റി സെന്റർ പ്രസിഡന്റ് വി.മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ സി.രാജേന്ദ്രൻ, ആലുവിള അജിത്ത്,കെ.സി.യശോധരൻ,ജി. സുരേന്ദ്രനാഥൻ,എസ്.വിജയൻ,കെ.സണ്ണി,ടി. ഉദയകുമാർ,കെ.വി.അനിൽകുമാർ,വടുവൊത്ത് പ്രസാദ്, ഐരാണിമുട്ടം മഹേഷ് കുമാർ എന്നിവർ പങ്കെടുത്തു.രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ എൽ. അശ്വതിക്ക് ചാരിറ്റി സെന്റർ ഉപഹാരം നൽകി ആദരിച്ചു.കമലേശ്വരം ശാഖാ സെക്രട്ടറി വി.മോഹൻദാസ് സ്വാഗതവും ചാരിറ്റി സെന്റർ പി.ആർ.ഒ പോങ്ങുംമൂട് എസ്.ഹരിലാൽ നന്ദിയും പറഞ്ഞു.
ക്യാപ്ഷൻ.............
രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ എൽ. അശ്വതിക്ക് വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ പുരസ്കാരം എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.എ.ബാഹുലേയൻ നിർവഹിക്കുന്നു.വി. മോഹൻദാസ്,ആലുവിള അജിത്ത്,സി.രാജേന്ദ്രൻ,കെ.സണ്ണി,ടി. ഉദയകുമാർ,എസ്.വിജയൻ,പോങ്ങുംമൂട് ഹരിലാൽ എന്നിവർ സമീപം