ആര്യനാട്:ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ അരുവിക്കര നിയോജക മണ്ഡലത്തിലെ പര്യടനത്തിന്റെ സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ശബരീനാഥൻ.എം.എൽ.എ,പാലോട് രവി,വിതുര ശശി,എൻ.ജയമോഹനൻ,ആർ.വത്സലൻ, പി.എസ്.പ്രശാന്ത്,ജലീൽ മുഹമ്മദ്,ആനക്കുഴി ഷാനവാസ്,ആനാട് ജയൻ,സി.ജ്യോതിഷ് കുമാർ,തോട്ടുമുക്ക് അൻസാർ, സി.എസ്.വിദ്യാസാഗർ,വെളളനാട് ശശി,ഷാമിലാബീഗം,കുറ്റിച്ചൽ വേലപ്പൻ,സി.ആർ.ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.