lahari

വിതുര:കാറിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കൊല്ലം സ്വദേശികളായ അഞ്ചംഗ സംഘത്തെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം ആദിച്ചനെല്ലൂർ വെളിച്ചിക്കാല അൽഅമീൻ മൻസിലിൽ ഷാജഹാൻെറ മകൻ അൽഅമീൻ (22) , തഴുത്തല തൈലക്കാട് തറവാട് ജംഗ്ഷൻ വിളയിൽ കിഴക്കതിൽ വീട്ടിൽ ബാലകൃഷ്ണപിള്ളയുടെ മകൻ ഗിരികൃഷ്ണൻ (21), ചിറക്കര ചാത്തന്നൂർ ശീമാട്ടി കണ്ണേറ്റ് കശുവണ്ടി ഫാക്ടറിക്ക് സമീപം തോട്ടുംകര പുത്തൻവീട്ടിൽ മധുസൂദനൻെറ മകൻ മനീഷ് കണ്ണൻ(23), ആദിച്ചനെല്ലൂർ പഞ്ചായത്ത് ഹൈസ്കൂളിന് സമീപം രേഷ്മാ ഭവനിൽ ചന്ദ്രശേഖരപിള്ളയുടെ മകൻ രാഹുൽചന്ദ്രൻ (21),ആദിച്ചനെല്ലൂർ തൊടിയിൽ മുഖത്തല കണ്ണനെല്ലൂർ ചേരിക്കോണം മുസ്ലിം പള്ളിക്ക് സമീപം അഹദ് മൻസിലിൽ ബഷീറിൻെറ മകൻ ഷാഫി (20) എന്നിവരാണ് അറസ്റ്റിലായത്.

തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ സ്കൂൾ,കോളേജ്,വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് സംഘം ലഹരി മരുന്നുകൾ വിൽപ്പന നടത്തി വന്നത്.ഇവരിൽ നിന്നു കഞ്ചാവ്,നൽപ്പത് പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന ലഹരിമരുന്ന് ടാബ്ലെറ്റുകൾ,,പാൻമസാലകൾ എന്നിവ പിടികൂടി. വിതുരയിൽ മാസങ്ങളായി വിൽപ്പന നടത്തുകയായിരുന്നു.വിതുര സർക്കിൾ ഇൻസ്പെക്ടർ എസ്.ശ്രീജിത്,സബ് ഇൻസ്പെക്ടർ എസ്.എൽ.സുധീഷ്,എ.എസ്.എെ ഷിബു,സജികുമാർ,എസ്.സി.പി.ഒമാരായ രഞ്ജിത് പ്രദീപ്,ജയരാജ് എന്നിവർ ചേർന്നാണ് സംഘത്തെ പിടികൂടിയത്.സംഘം സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.കഴിഞ്ഞയാഴ്ചയും തമിഴ്നാട്ടിൽ നിന്ന് കാറിൽ കഞ്ചാവ് കൊണ്ടുവന്ന് വിൽപ്പന നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.മലയോരമേഖലയിൽ ലഹരിയിൽ പടരുന്നുവെന്നും,വിദ്യാർത്ഥികൾക്കിടയിൽ വൻതോതിൽ ലഹരി വസ്തുക്കൾ വിറ്റഴിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ഇതിനെ തുടർന്ന് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തി വരുകയായിരുന്നു.