വെള്ളറട: ആൾ കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പെരുങ്കടവിള ബ്ലോക്കു സമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നക്കര മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ പ്രദീപ്, ജില്ലാ സെക്രട്ടറി സോമശേഖരൻ, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പി. സുജാതകുമാരി, പഞ്ചായത്തു പ്രസിഡന്റുമാരായ എച്ച്.എസ്. അരുൺ, ഐ.ആർ. സുനിത, എം. ശോഭ കുമാരി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ സി.എസ്. ഗീതാ രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പെരുങ്കടവിള എസ്. ജയചന്ദ്രൻ (പ്രസിഡന്റ്) കാക്കണം മധു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.