തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലയുടെ 57-ാം വാർഷിക സമ്മേളനം കാരേറ്റ് ആർ.കെ.വി ഹാളിൽ കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ. ബിജുരാജിന്റെ അദ്ധ്യക്ഷതയിൽ എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്റ് എം.എസ്. പ്രശാന്ത്, കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. മനോജ് കുമാർ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ.പി. സുനിൽകുമാർ സ്വാഗതവും ട്രഷറർ കെ.എം. സക്കീർ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് ടി.എസ്. ഷാജി രക്തസാക്ഷി പ്രമേയവും ജോയിന്റ് സെക്രട്ടറി എസ്. ശ്രീകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല എന്നിവർ പങ്കെടുത്തു.
പ്രസിഡന്റ് കെ.എ. ബിജുരാജ് പതാക ഉയർത്തി. സെക്രട്ടറി കെ.പി. സുനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.എം. സക്കീർ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് ചർച്ചയിൽ എ. ഷീല, ശ്രീജിത്ത്.ആർ, ജയശ്രീ.എസ്.ഡി, അനു, കെ.ജി. ശാരദാമണി, എച്ച്. സഫറുള്ള, കെ.എസ്. ലോലിത, സിന്ധുമോൾ.വി, അരുൺചന്ദ്.ബി.യു, മുനീറ.എം.ആർ., രാജ്‌മോഹൻ.ജി എന്നിവർ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി കെ.എ.ബിജുരാജ് (പ്രസിഡന്റ്), ടി.എസ്.ഷാജി, ബി.കെ.ഷംജു (വൈസ് പ്രസിഡന്റ്), കെ.പി.സുനിൽകുമാർ (സെക്രട്ടറി), എസ്.ശ്രീകുമാർ, അരുൺ (ജോയിന്റ് സെക്രട്ടറി), കെ.എം. സക്കീർ (ട്രഷറർ) എന്നിവരെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായി എ. ഷാജഹാൻ, വി. ബൈജുകുമാർ, സി.വി. ഹരിലാൽ, പി.എസ്. അശോക്, ബി. വിജീന്ദ്രൻ, അജിത് സേവ്യർ വർഗീസ്, കെ.എസ്. ലാൽ, ഐ. ഷൈലജകുമാരി, പി.കെ. വിനുകുമാർ, അർച്ചന ആർ. പ്രസാദ് എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായും, ജില്ലാ കമ്മിറ്റി അംഗങ്ങളായി ആർ. അനിൽ, കെ. ജോണിക്കുട്ടി, പി.ബി. ബിജു, ടി.പി. സെൻകുമാർ, സി. രമേശ്കുമാർ, രഞ്ജിത്ത് എസ്.നായർ, എസ്. പ്രീതി, എ.എസ്. മനോജ്, ബി. അരുൺ, കെ.കെ. ഷിബു, എം. രാജേഷ്, എം. രഞ്ജിനി, കെ. മനോജ്കുമാർ, എസ്.സുധി, എസ്. സുഹാസ്, ആർ.എസ്. സുരേഷ്, എസ്. നാദബിന്ദു, സതീഷ്‌കുമാർ.എസ്, ആർ. ദിനേഷ്, എസ്. സുരേഷ്, പി. ഡൊമനിക്, വി. ദിനേഷ്ലാൽ, വി. ഷിജി, എൽ. ലേഖ, എച്ച്.എ. നസിമുദീൻ, കെ.എൽ. അജയകുമാർ എന്നിവരേയും തിരഞ്ഞെടുത്തു. എം. രാജ്‌മോഹൻ, എസ്. വിനോദ് കുമാർ എന്നിവരാണ് ആഡിറ്റർമാർ. സമ്മേളനം ഇന്ന് സമാപിക്കും. ഇന്ന് ഉച്ചയ്ക്ക് 2 ന് ഭരണഘടനാസംരക്ഷണവും, തൊഴിലാളിവർഗ പോരാട്ടങ്ങളും എന്ന വിഷയത്തിൽ അഡ്വ. രശ്മിത രാമചന്ദ്രൻ പ്രഭാഷണം നടത്തും. തുടർന്ന് സുഹൃദ് സമ്മേളനം സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് സി. ജയൻബാബു ഉദ്ഘാടനം ചെയ്യും.