ബാലരാമപുരം: രാമപുരം ശ്രീ ഭദ്രകാളിദേവീക്ഷേത്രത്തിലെ 46ാമത് വാർഷിക മഹോത്സവത്തോടനുബന്ധിച്ച് തിരുമുടി എഴുന്നെള്ളത്തോടുകൂടിയ രഥഘോഷയാത്രയും പൊങ്കാല മഹോത്സവം നടന്നു. ആയിരക്കണക്കിന് സ്ത്രീഭക്തർ ദേവിക്ക് പൊങ്കാലയർപ്പിച്ചു. ബാലരാമപുരം അഗസ്ത്യാർസ്വാമിക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ കുത്തിയോട്ടം, താലപ്പൊലി, കുംഭം, കാവടി എന്നിവയോടെ ഘോഷയാത്ര നടന്നു. ഇരുപത് ദിവസം നീണ്ടുനിന്ന വാർഷിക മഹോത്സവം ഗുരുസി ആറാട്ടോടെ ഇന്നലെ സമാപിച്ചു.