തിരുവനന്തപുരം: ശ്രീനാരായണ യുണൈറ്റഡ് മിഷൻ ഇന്റർനാഷണലിന്റെ ലോഗോ പ്രകാശനം കഴക്കൂട്ടം ഹോട്ടൽ കാർത്തിക പാർക്കിൽ വി.കെ.പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. ശ്രീ നാരായണ ഗുരു കുറിച്ച വിപ്ലവകരമായ സാമൂഹിക മാറ്റങ്ങൾക്കും ഇന്നും പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ വെബ്സൈറ്റ് പുറത്തിറക്കി. നിരവധി ശ്രീ നാരായഗുരു കൂട്ടായ്മകൾ ലോകമെമ്പാടും ഉണ്ടെങ്കിലും എസ്.എൻ യുണൈറ്റഡ് മിഷൻ പ്രവർത്തന ശൈലികൊണ്ട് വേറിട്ടു നിൽക്കുന്നതായി ശ്രീനിവാസൻ ചൂണ്ടിക്കാട്ടി. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ്‌ചാൻസലർ ഡീൻ ഡോ.ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ യുണൈറ്റഡ് മിഷൻ ഇന്റർനാഷണൽ പ്രസിഡന്റ് ഡോ.മനോജൻ കെ.കെ.ട്രഷറർ മധു രാമാനുജൻ​ തുടങ്ങിയവർ പങ്കെടുത്തു. എസ്.എൻ മിഷൻ സെക്രട്ടറി ജനറൽ ഡോ. ദേവിൻ പ്രഭാകരൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ.ബെന്നി നന്ദിയും പറഞ്ഞു. വെബ്സൈറ്റ് രൂപകല്പന ചെയ്ത വെലോസിറ്റി ടെക്നോളജി എം.പി.എം.ഡി പ്രസീതിനെയും കാർത്തിക പാർക്ക് ഡയറക്ടർ ബിജു കാർത്തികയെയും ചടങ്ങിൽ ആദരിച്ചു.