നെടുമങ്ങാട്: നെടുമങ്ങാട് ഗവ. കോളേജ് പി.ടി.എയുടെയും കോളേജ് യൂണിയന്റെയും നേതൃത്വത്തിൽ ആദരവ് - 2020 സംഘടിപ്പിച്ചു. അഡ്വ.ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ അവാർഡിന് അർഹയായ ഡോ. ബീനകൃഷ്ണൻ, ചരിത്രത്തിൽ പി.എച്ച്.ഡി ലഭിച്ച ബിജികുമാരി, ഗുഡ്സ് സർവീസ് എൻട്രി നേടിയ ഡോ.ആർ.എൻ അൻസർ എന്നിവരെയും അക്കാഡമിക് കായിക മേഖലകളിലെ പ്രതിഭകളെയും ആദരിച്ചു. നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ, വാർഡ് കൗൺസിലർ പി.ജി പ്രേമചന്ദ്രൻ, പ്രിൻസിപ്പൽ ജി.എസ് താര, പി.ടി.എ വൈസ് പ്രസിഡന്റ് ജെ. യഹിയ, വൈസ് പ്രിൻസിപ്പൽ ഡോ. അലക്സ്, യൂണിയൻ ചെയർമാൻ ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.