ആറ്റിങ്ങൽ :കോരാണി ചെമ്പകമംഗലം എൻ.എസ്.എസ് കരയോഗത്തിന്റെ വിശേഷാൽ പൊതുയോഗം നടന്നു.യോഗത്തിൽ വനിതാ സംഘങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 6 പേർക്ക് ആട്ടിൻകുട്ടി വിതരണം ചെയ്തു.പ്രസിഡന്റ് പി. കുഞ്ഞുകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ മേഖലാ കൺവീനർ എൻ.അനിരുദ്ധൻ ഉദ്ഘാടനം നിർവഹിച്ചു.താലൂക്ക് യൂണിയൻ ഇൻസ്പെക്ടർ നാരായണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.കരയോഗം സെക്രട്ടറി സി.ശശിധരൻ നായർ സ്വാഗതവും രാജശേഖരൻ നായർ നന്ദിയും പറഞ്ഞു.