road

വിതുര :തൊളിക്കോട്, വിതുര പഞ്ചായത്തുകളിൽ കെ.എസ്.ശബരീനാഥൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ട്‌ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ രണ്ട് ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും.

വിതുര പഞ്ചായത്തിൽ 13 ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മിച്ച മേമല പോസ്റ്റ്‌ ഓഫീസ് ജംഗ്ഷൻ - തള്ളച്ചിറ റോഡിന്റെ ഉദ്ഘാടനം വൈകിട്ട് 3.30ന് മേമല ജംഗ്ഷനിലും തൊളിക്കോട് പഞ്ചായത്തിൽ 22 ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മിച്ച ചായം മൺപുറം - നടുവത്തുമുറി റോഡിന്റെ ഉദ്ഘാടനം വൈകിട്ട് 4ന് മൺപുറത്തു നടയിലും നടക്കും.കെ.എസ്.ശബരീനാഥൻ എം.എൽ.എയാണ് ഉദ്ഘാടനം നിർവഹിക്കുക.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.എൽ.കൃഷ്ണകുമാരി,ഷംന നവാസ്,മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.