നെടുമങ്ങാട് : വീടിന്റെ രണ്ടാംനിലയിലെ കിടപ്പ് മുറിയിൽ കടന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. ആനാട് വെള്ളരിക്കോണം കിഴക്കുംകര വീട്ടിൽ ജി.ഷിബുകുമാർ (29) ആണ് പിടിയിലായത്. കഴിഞ്ഞ 18 ന് രാത്രി ഒരു മണിയോടെ പുത്തൻപാലം സ്വദേശി ശരത് ലാലിന്റെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോണുകൾ അപഹരിച്ചത്.ഇയാളുടെ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് ഷിബു കുടുങ്ങിയത്. നേരത്തെ നെടുമങ്ങാട് സ്റ്റേഷനിൽ ഒരു പോക്സോ കേസിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാട് സി.ഐ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽഗോപി,ശ്രീകുമാർ,വേണു,പൊലീസുകാരായ ബിജു,സനൽരാജ്, ജയകുമാർ,ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.