ബാലരാമപുരം:കിടാരക്കുഴി ഇടിവിഴുന്നവിള ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹിന്ദുധർമ്മ പഠന കേന്ദ്രം വാർഷികവും വിദ്യാർത്ഥി സമ്മേളനവും വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യും.കേരളീയ നാടാർ സമാജം പ്രസിഡന്റ് എ.അംബികദാസൻ നാടാർ അദ്ധ്യക്ഷത വഹിക്കും.ശ്രീഭദ്ര ഹിന്ദുമത ഗ്രന്ഥശാലയുടെയും മുതിർന്നവർക്കുള്ള ഹിന്ദുധർമ്മ പഠന ക്ലാസിന്റെയും ഉദ്ഘാടനം ഹിന്ദുധർമ്മ വിദ്യാപീഠം സംസ്ഥാന ഓർഗനൈസർ വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.നാടകകൃത്തും ഗാനരചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യപ്രഭാഷണം നടത്തും. കുഴിവിള ശശി,​പി.വിജയൻ,​എ.എസ് മധു,​എൻ.വിശ്വംഭരൻ എന്നിവർ സംസാരിക്കും.സമാജം സെക്രട്ടറി വട്ടവിള വിജയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് എൻ.വിശ്വംഭരൻ നന്ദിയും പറയും.