നെയ്യാറ്റിൻകര: സമ്പൂർണ ക്ലാസ്റൂം ലൈബ്രറി പദ്ധതിയുടെ ഉദ്ഘാടനത്തിനായി ജില്ലയിലെ മുഴുവൻ സ്കൂളുകളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പുത്തരിക്കണ്ടം മൈതാനത്ത് എത്തിച്ചേരണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് അനിൽരാജ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. വട്ടപ്പാറ അനിൽകുമാർ, എൻ. രാജമോഹനൻ, നെയ്യാറ്റിൻകര പ്രിൻസ്, സി.ആർ. ആത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.