നെടുമങ്ങാട് :കരുപ്പൂര് ഗവ.ഹൈസ്കൂൾ വാർഷികാഘോഷവും നവീകരിച്ച സ്കൂൾ ലൈബ്രറി ഉദ്ഘാടനവും അഡ്വ.അടൂർ പ്രകാശ് എം.പി നിർവഹിച്ചു.വിദ്യാർത്ഥി പ്രതിനിധി ജ്യോതിക.വി ഭരണഘടനയുടെ ആമുഖം വായിച്ചാണ് നവീകരിച്ച സ്കൂൾ ലൈബ്രറി കുട്ടികൾക്കായി തുറന്നുകൊടുത്തത്.പി.ടി.എ പ്രസിഡന്റ് ആർ.ഗ്ലിസ്റ്റസ് അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് അനിത.വി.എസ് സ്വാഗതം പറഞ്ഞു.സ്കൂൾ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ വാർഡ് കൗൺസിലർ സംഗീതരാജേഷ് പ്രകാശനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് അംഗം അശ്വനി.എസ്.നായർ മാഗസിൻ പരിചയപ്പെടുത്തി.നഗരസഭ പ്രതിപക്ഷ നേതാവ് ടി. അർജുനൻ,വട്ടപ്പാറ ചന്ദ്രൻ,ഒ.എസ് ഷീല എന്നിവർ പ്രസംഗിച്ചു.കെ.പ്രതീപ് നന്ദി പറഞ്ഞു.സുമയ്യ മനോജ്,ടി.ലളിത, അഡ്വ.അരുൺകുമാർ,ഡി.പ്രസാദ്,എസ്.ആർ ശ്രീലത,ഷീജാബീഗം,സ്റ്റാഫ് സെക്രട്ടറി പുഷ്പരാജ്, അദ്ധ്യാപിക ജി.എസ് മംഗളാംമ്പാൾ,സ്കൂൾ ലീഡർ മുഹമദ്ഷാ എന്നിവർ പങ്കെടുത്തു.