വക്കം: വീട്ടുജോലി കഴിഞ്ഞുപോയ സ്ത്രീയുടെ പഴ്സും മാലയും ബൈക്കിലെത്തി കവർന്നയാൾ പിടിയിൽ.അഞ്ചുതെങ്ങ് കേട്ടുപുര സുനാമി കോളനിയിൽ കോക്കാൻ എന്ന സനൽ (22) ആണ് പിടിയിലായത്. 28ന് ഉച്ചയ്ക്ക് 1.30 മണിയോടെ കൊച്ചു പാലത്തിന് സമീപം ആൾപാർപ്പില്ലാത്ത സ്ഥലത്തുകൂടി ഒറ്റയ്ക്കു പോകുകയായിരുന്ന ആനത്തലവട്ടം സ്വദേശി ലീലയുടെ മാലയും പണവുമാണ് തട്ടിയെടുത്തത്. കടയ്ക്കാവൂർ സി.ഐ. എസ്. എം. റിയാസ്, എസ്.ഐ. വിനോദ് വിക്രമാദിത്യൻ, എസ്.സി.പി.ഒ.മാരായ ബിനോജ്, ജുഗുനു, സന്തോഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അഞ്ചുതെങ്ങിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും മൊബൈൽ മോഷ്ടിച്ച കേസിലും ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് സനൽ . കടയ്ക്കാവൂർ അഞ്ചുതെങ്ങ് വർക്കല എന്നിവിടങ്ങളിലായി അഞ്ചോളം വാറണ്ടുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഒളിവിൽ പോയ പ്രതി മോഷണ സ്വർണം വർക്കലയിലെ ഒരു ജ്വല്ലറിയിൽ വിൽക്കുകയും പകരം സ്വർണ്ണം വാങ്ങുകയും ചെയ്തശേഷം നാടുവിടാനുള്ള ശ്രമത്തിനിടെ പൊലീസ് പി ടികൂടുകയായിരുന്നു.