നെയ്യാറ്റിൻകര : തുഞ്ചൻഭക്തി പ്രസ്ഥാന പഠന കേന്ദ്രം സംഘടിപ്പിക്കുന്ന ദേശീയ രാമായണ മഹോത്സവവും തുഞ്ചൻ പ്രതിമാ പ്രതിഷ്ഠാവാർഷികവും ഇന്ന് രാവിലെ 10ന് സോമനാഥമോദി ഉദ്ഘാടനം ചെയ്യും.തുഞ്ചൻഭക്തി പ്രസ്ഥാന പഠന കേന്ദ്രം ചെയർമാൻ ‌ഡോ.ബി.എസ്.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.മുൻ ചീഫ് സെക്രട്ടറി ഡോ.കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തും.സി.കെ.ഹരീന്ദ്രൻ എം.എൽ.എ,അഡ്വ.വി.വി.രാജേഷ്,ഡോ.ബിജു രമേശ് എന്നിവർ പ്രസംഗിക്കും.പഠന കേന്ദ്രം ജനറൽ സെക്രട്ടറി കെ.രംഗനാഥൻ സ്വാഗതം പറയും.എം.എം.ഹസൻ പുസ്തക പ്രകാശനം ചെയ്യും.പിരപ്പൻകോട് മുരളി,വസന്തുകുമാർ വി.സാംബശിവൻ, രജീവ് ഇരങ്ങാലക്കുട എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങും.കുന്നത്തുകാൽ കുട്ടപ്പൻ,പാറശാല ജയമോഹൻ,കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ,കെ.ആൻസലൻ എം.എൽ.എ,മണ്ണടി പൊന്നമ്മ,സദ്ഗുരു രമാദേവി അമ്മ തുടങ്ങിയവർ പങ്കെടുക്കും.