നെടുമങ്ങാട് : കടംവാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിന് ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തതായി ദമ്പതികളുടെ പരാതി.പഴകുറ്റി നഗരികുന്ന് പുത്തൻവീട്ടിൽ പ്രതിഭയാണ് ഇതു സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.കഴിഞ്ഞ 19 ന് വൈകിട്ട് ഉളിയൂർ ക്ഷേത്രത്തിന് സമീപത്തു വച്ച് മണക്കോട് സ്വദേശിയാണ് ആക്രമണം നടത്തിയത്.ഇയാൾ തന്റെ പക്കൽ നിന്ന് അമ്പതിനായിരം രൂപ കടം വാങ്ങി മുങ്ങി നടക്കുകയായിരുന്നെന്നും ക്ഷേത്ര പരിസരത്തുവച്ച് നേരിൽ കണ്ടപ്പോൾ പണം മടക്കിത്തരാൻ ആവശ്യപ്പെടുകയുമായിരുന്നു.പണം തരാനില്ലെന്ന് ആക്രോശിച്ച് മർദ്ദിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തെന്നാണ് പ്രതിഭയുടെ പരാതി.തടയാൻ ശ്രമിച്ച ഭർത്താവിനെയും മർദ്ദിച്ചു.ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസ് എടുക്കാതെ അക്രമിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് സംസ്ഥാന പൊലീസ് സ്‌പെഷ്യൽ സെല്ലിലും വനിതാ സെല്ലിലും നെടുമങ്ങാട് ഡിവൈ.എസ്.പിക്കും നൽകിയ പരാതിയിൽ പറയുന്നു.പഴകുറ്റി വെയർഹൗസ് തൊഴിലാളിക്കെതിരെയാണ് പ്രതിഭയും ഭർത്താവും പൊലീസിൽ പരാതിപ്പെട്ടിരിക്കുന്നത്.