നെടുമങ്ങാട് : വെള്ളൂർക്കോണം വഞ്ഞിപ്പുഴ ശ്രീമഹാദേവർ ക്ഷേത്രത്തിൽ കുംഭമകയിരം മഹോത്സവം 2,3,4 തീയതികളിൽ നടക്കുമെന്ന് സെക്രട്ടറി ബി.രാജേഷ് അറിയിച്ചു.പതിവ് പൂജകൾക്ക് പുറമെ ദിവസവും രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,2 ന് വൈകിട്ട് 7 ന് സായാഹ്ന ഭക്ഷണം,7.30 ന് ഇപ്റ്റയുടെ നാട്ടരങ്ങ്,8 ന് ആചാര്യവരണം.3 ന് രാവിലെ 9 ന് നാഗരൂട്ട്,വൈകിട്ട് 6 ന് പ്രാസാദശുദ്ധി,പ്രായശ്ചിത്തം,7 ന് കുമാരി നന്ദനയുടെ കുച്ചുപ്പുടി,7.45 ന് നൃത്തവിസ്മയം.4 ന് രാവിലെ 8 ന് 108 കലശപൂജ,11 ന് അഭിഷേകങ്ങൾ,11.30 ന് 108 കലശം ആടൽ, 12.30 ന് മകയിരം സദ്യ,വൈകിട്ട് 7 ന് ഭഗവതിസേവ,സായാഹ്ന ഭക്ഷണം,8 ന് നൃത്തവിസ്മയം.