കാട്ടാക്കട:കേരളാ ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് കാട്ടാക്കട ഉപകാര്യാലയത്തിൽ പദ്ധതി വ്യാപനവും തൊഴിലാളികളുടെ തിരിച്ചറിയൽ കാർഡ് വിതരണവും 2ന് വൈകിട്ട് 5ന് കാട്ടാക്കട കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോപ്ലക്സിന് മുന്നിൽ ക്ഷേമനിധിബോർഡ് ചെയർമാൻ കാട്ടാക്കട ശശി ഉദ്ഘാടനം ചെയ്യും.ബോർഡംഗം കമലാലയം സുകു അദ്ധ്യക്ഷത വഹിക്കും.ചെയർമാൻ ബി.എസ്.രാജീവ്,വി.ആർ.വിനോദ്,കെ.ശിശുപാലൻ,ചെറുവയ്ക്കൽ പത്മകുമാർ,എസ്.അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും.