dgp

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഔദ്യോഗിക രഹസ്യവിവരങ്ങൾ ചോർന്നതിനെക്കുറിച്ച് അന്വേഷണം നടത്താൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ സർക്കാരിന്റെ അനുമതി തേടി. തൃശൂർ സ്വദേശി നൽകിയ പരാതിയിലാണ് നടപടി. അനുമതിക്കായി ആഭ്യന്തര സെക്രട്ടറി ഫയൽ മുഖ്യമന്ത്റിക്ക് കൈമാറി. സി.എ.ജി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പൊലീസ് ആസ്ഥാനത്തെ അഴിമതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥരാണ് വിവരങ്ങൾ ചോർത്തി നൽകിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഔദ്യോഗിക രഹസ്യങ്ങൾ ചോർന്നതിനെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നതിന് മുഖ്യമന്ത്റിയുടെ അനുമതി ആവശ്യമാണെന്നതിനാലാണ് ഡി.ജി.പി സർക്കാർ അനുമതി തേടിയത്. നിലവിൽ ഫയൽ മുഖ്യമന്ത്റിയുടെ പരിഗണനയിലാണ്.