നിലമാമൂട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പെരുങ്കടവിള ബ്ളോക്ക് സമ്മേളനം കാരക്കോണം വ്യാസ വിദ്യാലയത്തിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗീതാരാജശേഖരൻ,അരുൺ,സുജീർ,ചിമ്മിണ്ടി രാജൻ, ജില്ലാസെക്രട്ടറി അജയൻ,പ്രസിഡന്റ് മാധവൻനായർ,ജില്ലാ ട്രഷറർ പുരുഷോത്തമൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രസിഡന്റായി കെ.സുകുമാരൻ നായരെയും സെക്രട്ടറിയായി എ.മുരളീധരൻ നായരെയും ട്രഷററായി ടി.ജോർജിനെയും തിരഞ്ഞെടുത്തു.