ബംഗളുരു Vs എ.ടി.കെ. മത്സരം രാത്രി 7.30 മുതൽ
ഐ.എസ്.എൽ ഫുട്ബാളിലെ രണ്ടാം സെമിഫൈനലിന്റെ ആദ്യപാദ മത്സരം ഇന്ന് നടക്കും.
ബംഗളുരു എഫ്.സിയും എ.ടി.കെയും തമ്മിലുള്ള മത്സരം രാത്രി 7.30 ന് ബംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
ഗ്രൂപ്പ് റൗണ്ടിലെ 18 മത്സരങ്ങളിൽ നിന്ന് 34 പോയിന്റ് നേടി രണ്ടാം സ്ഥാനക്കാരായവരാണ് കൊൽക്കത്തൻ ക്ളബ്.
ബംഗളുരു 30 പോയിന്റാണ് നേടിയിരിക്കുന്നത്. എ.ടി.കെ. 10 കളി ജയിച്ചപ്പോൾ ബംഗളുരു എട്ട് ജയം നേടി.
ഇൗ സീസണിൽ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോൾ എ.ടി.കെ സ്വന്തം തട്ടകത്തിൽ വച്ച് 1-0 ത്തിന് ജയിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ബംഗളുരുവിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 2-2ന് സമനിലയിൽ പിരിഞ്ഞു.
ടി.വി ലൈവ് രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ