el-classico
el classico

മാഡ്രിഡ് : ഫുട്ബാൾ ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന സ്പാനിഷ് ക്ളബ് ഫുട്ബാളിലെ വമ്പൻമാരായ റയൽ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും ലാലിഗയിലെ എൽ ക്ളാസിക്കോ പോരാട്ടം ഇന്ന് നടക്കും.

ഇൗ സീസണിൽ ലാലിഗയിൽ രണ്ടാം എൽ ക്ളാസിക്കോയാണിത്.

കഴിഞ്ഞ ഡിസംബറിൽ ബാഴ്സലോണയുടെ തട്ടകമായ ക്യാമ്പ് നൗവിൽ നടന്ന എൽ ക്ളാസിക്കോ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു.

ഇൗ വർഷത്തെ ആദ്യ എൽ ക്ളാസിക്കോ മത്സരം

കഴിഞ്ഞവർഷം നടന്ന മൂന്ന് എൽ ക്ളാസിക്കോകളിൽ രണ്ടെണ്ണം സമനിലയിൽ പിരിഞ്ഞിരുന്നു. ഒന്നിൽ ബാഴ്സ 3-0 ത്തിന് ജയിച്ചു.

ഇൗ സീസൺ ലാലിഗയിലെ ചാമ്പ്യൻമാരെ നിശ്ചയിക്കുന്നതിൽ ഇന്നത്തെ എൽ ക്ളാസിക്കോ നിർണായകമാകും.

25 മത്സരങ്ങളിൽ നിന്ന് 55 പോയിന്റുമായി ബാഴ്സലോണയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

53 പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്ത്. ഇന്ന് ജയിച്ചാലേ റയലിന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ പറ്റൂ.

റയൽ കഴിഞ്ഞദിവസം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റു.

ബാഴ്സയ്ക്ക് കഴിഞ്ഞദിവസം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നാപ്പോളിയോട് സമനില വഴങ്ങേണ്ടിവന്നു.

ഇന്ന് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലാണ് മത്സരം.