ചെന്നൈ : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന ആദ്യ സെമിഫൈനലിന്റെ ആദ്യപാദത്തിൽ ആതിഥേയരായ ചെന്നൈയിൻ ഒന്നിനെതിരെ നാലുഗോളുകൾക്ക് എഫ്.സി ഗോവയെ കീഴടക്കി.
ചെന്നൈയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് അഞ്ച് ഗോളുകളും പിറന്നത്.
54-ാം മിനിട്ടിൽ ഗോയിയാനിലൂടെ സ്കോറിംഗ് തുടങ്ങിയ ചെന്നൈയിനായി അനിരുദ്ധ് താപ്പ (61-ാം മിനിട്ട്), എല്ലീസാബിയ (77), ചാംഗ്‌തെ (79) എന്നിവർ പട്ടിക പൂർത്തിയാക്കി. 85-ാം മിനിട്ടിൽ ഗാമയാണ് ഗോവയുടെ ആശ്വാസഗോൾ നേടിയത്.
രണ്ടാം പാദസെമി ഫൈനൽ ഇൗമാസം ഏഴിന് നടക്കും.