മലയിൻകീഴ് : രണ്ട് പെൺമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന പാലക്കാട് സ്വദേശിയായ യുവതിയും കാമുകനും അറസ്റ്റിൽ. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി അശ്വതി(29), പാലക്കാട് കാഞ്ഞിരപ്പുഴ പള്ളിശ്ശേരി പള്ളിപ്പാട് വീട്ടിൽ കുഞ്ഞുമണി (40) എന്നിവരാണ് പിടിയിലായത്.വിളവൂർക്കൽ ഈഴക്കോട് കോളച്ചിറയുള്ള ഭർത്താവിനും മക്കൾക്കുമൊപ്പം താമസിച്ചിരുന്ന യുവതി സമൂഹ മാദ്ധ്യമത്തിലൂടെയാണ് കുഞ്ഞുമണിയുമായി പരിചയപ്പെട്ടത്. ഒരാഴ്ച മുൻപാണ് സംഭവം.അശ്വതിയെ കാണാനില്ലെന്ന ഭർത്താവ് നൽകിയ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പാലക്കാടു നിന്ന് അറസ്റ്റിലായത്.മക്കളോടൊപ്പം ജീവിക്കാൻ അശ്വതി വിസമ്മതിച്ചതായി പൊലീസ് പറഞ്ഞു. മലയിൻകീഴ് എസ്.ഐ. സൈജു,ഗ്രേഡ് എസ്.ഐമാരായ അലോഷ്യസ്,സുരേഷ്‌കുമാർ,എസ്.സി.പി.ഒമാരായ ജയശങ്കർ, അഭിലഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.