watter
വാട്ടർ ഫിൽട്ടറുകളുടെ വിതരണോദ്ഘാടനം വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി നിർവഹിക്കുന്നു

മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്ത് ആറാം വാർഡിൽ പന്തച്ചാൽ ജലനിധി കുടിവെള്ളപദ്ധതി ഗുണഭോക്താക്കളായ കുടംബങ്ങൾക്ക് വാട്ടർ ഫിൽട്ടറുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സക്കീന കുടുവ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ഷാജിനി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എ. ജോണി, പി.ടി. ജോയ്, ഇ.ടി. ജോൺസൺ, സി വി. ഷിബു, ഹംസ ചോമ്പാളൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്ലാനറ്റ് കേരളയാണ് പന്തച്ചാൽ ജലനിധി പദ്ധതിയുടെ നിർവഹണ ഏജൻസി. 25 ലക്ഷം രൂപ ചെലവിൽ രണ്ട് വർഷം മുമ്പാണ് പദ്ധതി പൂർത്തീകരിച്ചത്.